മുംബൈ: സല്മാന് ഖാന് നേരെയുള്ള വധഭീഷണിക്ക് പിന്നാലെ ഷാറൂഖ് ഖാനും ഭീഷണി. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. വിഷയത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭീഷണിയെ തുടര്‍ന്ന് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ അജ്ഞാതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഫോണ്‍ കോളിനെക്കുറിച്ചുള്ള വിവരങ്ങള്‍ മുംബൈ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

