മാനന്തവാടി: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീയുടെ ജീവനാണ് നഷ്ടമായത്.
വനംവകുപ്പ് താല്‍കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോഴാണ് ഇവരെ കടുവ ആക്രമിച്ചത്.
വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു.