നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞ് തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞ തിരൂര്‍ സ്വദേശി മരിച്ചു

തിരൂര്‍: ബി.പി. അങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരതരാവസ്ഥയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലെപടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്.

നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആന വിരണ്ട് തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.29 നാണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ജാറത്തിനു മുന്‍പില്‍ അണിനിരന്ന അഞ്ച് ആനകളിലൊന്നായ പാക്കത്ത് ശ്രീക്കുട്ടന്‍ ഇടഞ്ഞത്. 28 പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *