തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ നടപടികള്‍ പൊലീസിന് സ്വീകരിക്കാമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍.പൊലീസിന് ഇക്കാര്യത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സി.പി.എം നേതാവ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് ടി.പി. രാമകൃഷ്ണന്റെ പ്രതികരണം.
എന്തുകൊണ്ട് അറസ്റ്റ് വൈകുന്നു എന്ന കാര്യം പൊലീസിനോട് ചോദിക്കണം. അവരെ ഒളിവില്‍ പോകാന്‍ പാര്‍ട്ടി സഹായിച്ചുവെന്ന ആരോപണവും അ്‌ദ്ദേഹം തള്ളി. ദിവ്യക്കെതിരെ കൂടുതല്‍ പാര്‍ട്ടി നടപടി വേണോ എന്ന കാര്യത്തില്‍ കണ്ണൂര്‍ ഘടകം തീരുമാനമെടുക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ പൊലീസിന് സ്വീകരിക്കാമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

