തിരുവനന്തപുരം: പൂരം കലക്കല്‍ വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും പൂരം അലങ്കോലമായി എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയുടെ രാഷ്ട്രീയമായ സമീപനങ്ങളില്‍ കേരളത്തിലെ പൊതു സമൂഹത്തിന് യാതൊരു സംശയവുമില്ലെന്നും സംശയമുള്ളത് മാധ്യമങ്ങള്‍ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പ് കുറ്റവാളികളെ നിര്‍ണയിക്കുക എന്ന് പറയുന്നത് ശരിയല്ല. സിപിഐ വിഷയങ്ങള്‍ മുന്‍കൂട്ടി കണ്ടു ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിയില്ല. എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ കൂടിയാലോചിച്ച് പരിഹരിക്കും. അദ്ദേഹം പറഞ്ഞു.
