വെടിക്കെട്ട് നിയന്ത്രണ ഉത്തരവ് കേന്ദ്രം പിന്‍വലിക്കണമെന്ന് മന്ത്രി വാസവന്‍; കേന്ദ്രത്തിന് കത്തയച്ചു

കോട്ടയം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില്‍ കേന്ദ്ര നിലപാടിനെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും തൃശൂരിന്റെ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഈ വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു

വെടിക്കെട്ടുമായി ബന്ധപ്പെട്ട് 35 നിയന്ത്രണങ്ങളാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവില്‍ പറയുന്നത്. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിന്‍കാട് മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളെ നിര്‍ത്താന്‍ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *