തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങിമരിച്ചു. പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ രക്ഷപ്പെട്ടു.
കുളത്തിന് ആഴം കൂടുതലായതിനാല്‍ ആളുകള്‍ കുളിക്കാനിറങ്ങാതിരിക്കാന്‍ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു. ഇത് അവഗണിച്ച് കുളിക്കാനിറങ്ങിയതാണ് അപകടത്തിന് കാരണമായത്.
ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ മൂന്നുപേരും കുളത്തില്‍ കുളിക്കാനിറങ്ങിയതും മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരാണ് മൂവരെയും പുറത്തെടുത്തത്. ഒരാളെ മാത്രമേ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. മൃതദേഹങ്ങള്‍ മെഡി.കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

