തിരുവനന്തപുരം: വീട്ടില്‍ ഉറങ്ങി കിടന്ന രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സമീപത്തെ കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഇന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടയിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ കാണാതായത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കത്തില്‍ തന്നെ നാട്ടുകാര്‍ പറഞ്ഞിരുന്നു.