എറണാകുളം: കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി. ഇന്ന് രാവിലെ 11നാണ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയത്.
അപകടം നടന്നതിന് ശേഷം ഉമാ തോമസ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു ചികിത്സയില്‍ തുടര്‍ന്നിരുന്നത്.ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പൂര്‍ണമായി ആരോഗ്യനിലയില്‍ മുന്നേറ്റമില്ലെങ്കിലും മികച്ച പുരോഗതിയുണ്ട്.
ഇന്ന് രാവിലെ എംഎല്‍എ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും സംസാരിച്ചിരുന്നു.

