ഡല്‍ഹി: കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണ് ഇന്ന് നടന്നത്.കേരളത്തെ പൂര്‍ണമായി അവഗണിച്ചു. ഇത്തവണയും കേരളത്തിന് എയിംസോ പ്രത്യേക പദ്ധതികളോ ഇല്ല. കേരളം ഉറ്റുനോക്കിയ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കം പദ്ധതികളൊന്നും കേന്ദ്ര ബജറ്റിലില്ല.
വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്നം പരിഹരിക്കാന്‍ 1000 കോടിയുടെ പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും നല്ക്കാന് കേന്ദ്രം തയ്യാറായില്ല.
ഇലക്ഷന് വരാന്‍പോകുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഈ ബഡ്ജറ്റ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.