ലഖ്നോ: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം നേരിട്ട വയനാടിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ, മധ്യപ്രദേശ് സര്‍ക്കാര്‍ 20 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.
