യു.പിയിലെ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു

ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജിലെ എന്‍ഐസിയു വാര്‍ഡില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. വെള്ളിയാഴ്ച രാത്രി 10.30ഓടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്.

54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്നത്. തീപിടിത്തം ഉണ്ടായപ്പോള്‍ ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരും മറ്റ് ഹോസ്പിറ്റല്‍ അധികൃതരും കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ശേഷം ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഇപ്പോഴും ആറ് ഫയര്‍ഫോഴ്സ് സംഘങ്ങള്‍ അവിടെ തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കനത്ത പുകയ്ക്കിടയില്‍ നിന്നും കുട്ടികളെ രക്ഷികുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *