വാഷിങ്ടണ്‍ ഡി.സി: യു.എസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ റൊണാള്‍ഡ് റീഗന്‍ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് തകര്‍ന്നു. വിമാനത്താവളത്തിന് സമീപത്തെ പൊട്ടൊമാക് നദിയിലാണ് വിമാനം തകര്‍ന്നുവീണത്.
60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററില്‍ മൂന്ന് യുഎസ് സൈനികരാണ് ഉണ്ടായിരുന്നത്. സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടതെന്ന് യുഎസ് ആര്‍മി സ്ഥിരീകരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.