സനാതന ധര്‍മത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചു ;വി. മുരളീധരന്‍

തിരുവനന്തപുരം ; സനാതന ധര്‍മത്തെ ശിവിഗിരിയുടെ പുണ്യഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധിക്ഷേപിച്ചെന്നു മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മഹാഭാരതത്തെയും ഹിന്ദുസമൂഹത്തെയും അവഹേളിച്ചുവെന്നും വി.മുരളീധരന്‍ പറഞ്ഞു.

സനാതന ധര്‍മം വെറുക്കപ്പെടേണ്ടതെന്ന ഉള്ളടക്കമാണ് പിണറായി സമ്മേളനവേദിയില്‍ നടത്തിയ പ്രസംഗത്തിനുള്ളത്. സനാതനധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പിണറായിയുടെ പ്രസ്താവന.

പരിശുദ്ധ ഖുര്‍ആനെ കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെ കുറിച്ചോ ഇതുപോലെ പറയാന്‍ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ?

ഗുരുവിന്റെ ആശയങ്ങള്‍ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ശ്രീനാരായണ ഗുരുവിനോട് ചെയ്യുന്ന വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 92ാം മത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *