തിരുവനന്തപുരം: വര്‍ക്കലയില്‍ 67-കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂര്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഞ്ചംഗസംഘമാണ് ഷാജഹാനെ ആക്രമിച്ചത്.
ലഹരി ഉപയോഗം തടഞ്ഞതിന്റെ വിദ്വേഷത്തിലാണ് യുവാക്കള്‍ വെട്ടിക്കൊന്നത്. സംഭവത്തില്‍ താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരി ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വിദ്വേഷത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി പ്രതികള്‍ ഷാജഹാനെ വെട്ടിയത്.
തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
