സി.പി.എമ്മിന്റെ ഭാഷയാണ് എന്‍.എന്‍ കൃഷ്ണദാസ് ഉപയോഗിച്ചത്: പ്രതിപക്ഷ നേതാവ്

മലപ്പുറം: എന്‍.എന്‍. കൃഷ്ണദാസ് ഉപയോഗിച്ചത് സി.പി.എമ്മിന്റെ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള എന്‍.എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളൊക്കെ സ്നേഹത്തോടും സംയമനത്തോടുമാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത്. പക്ഷെ ഇന്നലെ സി.പി.എം നേതാവ് ഉപയോഗിച്ച ഭാഷ മുകളില്‍ മുതല്‍ താഴെത്തട്ട് വരെയുള്ള സി.പി.എമ്മുകാരുടെ ഭാഷയാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെയാണ് സി.പി.എം നേതാവ് എന്‍.എന്‍. കൃഷ്ണദാസ് അധിക്ഷേപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *