സരിന്‍ പറഞ്ഞത് എം.ബി രാജേഷിന്റെ വാക്കുകള്‍ ;വി.ഡി സതീശന്‍

തിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്നാല്‍, പാര്‍ട്ടിയില്‍ ആളുള്ളതിനാല്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടര്‍ന്ന് സി.പി.എമ്മുമായി ചര്‍ച്ച നടത്തുകയായിരുന്നെന്ന് സതീശന്‍ പറഞ്ഞു.

സി.പി.എമ്മിലേക്ക് പോകാന്‍ നില്‍ക്കുന്നതിന്റെ ഭാഗമായാണ് തനിക്കെതിരെ മൃദുഹിന്ദുത്വം സരിന്‍ ആരോപിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒറ്റക്കല്ല പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. തനിക്കും കെ.പി.സി.സി പ്രസിഡന്റിനും അതില്‍ ഉത്തരവാദിത്തമുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

സരിന്‍ തന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മന്ത്രി എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണ്. കഴിഞ്ഞ നിയമസഭയില്‍ സിപിഎം എംഎല്‍എമാരും, മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ വാക്കുകളാണ് സരിനും പറയുന്നതെ’ന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *