ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടം ; വി ഡി സതീശന്‍

കോഴിക്കോട്: ഡബ്ല്യൂസിസിയുടേത് സ്ത്രീപക്ഷ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ധീരമായ പോരാട്ടമാണ്് ഡബ്ല്യൂസിസി നടത്തിയത് .നാലാമത് എന്‍. രാജേഷ് സ്മാരക പുരസ്‌കാരം ഡബ്ല്യു.സി.സിയ്ക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം കലര്‍ത്താതെ അവര്‍ക്ക് പിന്തുണ നല്‍കണം. ഹേമ കമ്മീഷനല്ല, കമ്മിറ്റി ആണെന്ന വാദത്തിന് പ്രസക്തിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് നടന്നത്. ക്രിമിനല്‍ കുറ്റം നടന്നുവെന്ന് അറിഞ്ഞിട്ടും മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

തെറ്റ് ചെയ്തവരില്‍ വ്യക്തിപരമായി അടുപ്പമുള്ളവരുമുണ്ട്. തെറ്റുകാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. ലൈംഗികാതിക്രമ പരാതികള്‍ പൂര്‍ണ്ണമായും വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അതില്‍പോലും പുരുഷന്മാരെ തിരുകി കയറ്റിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *