വയനാട് പുനരധിവാസം ;കേന്ദ്രത്തിന്റെ തനിനിറമാണ് തുറന്നു കാണിക്കുന്നത് ;പ്രതിപക്ഷ നേതാവ്

പാലക്കാട്: വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പണം ചോദിച്ചത് കെ. സുരേന്ദ്രനോടോ ബി.ജെ.പിയോടോ അല്ല, കേന്ദ്ര സര്‍ക്കാറിനോടാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇത് ആരുടെയും പോക്കറ്റില്‍നിന്ന് എടുത്തുനല്‍കുന്നതല്ല. പ്രത്യേക സഹായമാണ് കേരളത്തിനു വേണ്ടതെന്നും അവഗണിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ തനിനിറമാണ് തുറന്നു കാണിക്കുന്നതെന്നും സതീശന്‍ പാലക്കാട്ട് പറഞ്ഞു.ഇതിനെതിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

”വയനാടിനോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അവഗണന കേരളത്തോടുള്ള അവഗണനയാണ്. പുനരധിവാസം നടത്താനിരിക്കെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്രം പഠനം നടത്തിയിട്ടും ഇതുവരെ ഒരു രൂപ പോലും കേരളത്തിന് നല്‍കിയിട്ടില്ല. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തിനെതിരെ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തിലില്ല എന്നതുപോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. ഇതിനെതിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും -സതീശന്‍ പറഞ്ഞു.

വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണ്.ഇക്കാര്യത്തില്‍ കെ സുരേന്ദ്രന്‍ അഭിപ്രായം പറയാന്‍ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്. കേന്ദ്ര അവഗണയ്ക്കെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല. ഒറ്റയ്ക്ക് സമരം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *