പൂരം കലക്കിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമം ; പ്രതിപക്ഷ നേതാവ്

കൊച്ചി: പൂരം കലക്കിയിട്ടില്ല വെടിക്കെട്ട് മാത്രമാണ് മുടങ്ങിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മൂന്ന് കീഴുദ്യോഗസ്ഥര്‍ അന്വേഷണം നടത്തുമ്പോള്‍, പൂരം കലക്കിയതല്ല എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അപ്പോള്‍ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത് -വി.ഡി. സതീശന്‍ ചോദിച്ചു.

അനധികൃതമായി മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. വെടിക്കെട്ട് മാത്രമല്ല വൈകിയത്. മഠത്തില്‍വരവ് അലങ്കോലപ്പെട്ടു, കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് അലങ്കോലപ്പെട്ടു, പിറ്റേന്ന് ഗോപുരനട തുറന്നുള്ള ഇറക്കം അലങ്കോലപ്പെട്ടു, അങ്ങനെ നടന്നതെല്ലാം മുഖ്യമന്ത്രി മറച്ചുവെക്കുന്നത് ആര്‍.എസ്.എസിനെ പ്രീണിപ്പിക്കാനാണ്. കേസെടുത്താല്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും സതീശന്‍ പറഞ്ഞു.ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *