തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ ഇന്ത്യന്‍ ഭരണഘടന അവഹേളിച്ചെന്ന കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സജി ചെറിയാന്‍ മന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
ഭരണഘടന വിരുദ്ധമായിട്ടാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ആദ്യം രാജിവെച്ച സജി ചെറിയാനെ പിന്‍വാതിലിലൂടെ വീണ്ടും മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈകോടതി വിധി.
അന്നത്തെ പൊലീസ് റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും പുനരന്വേഷണം നടത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം
ഗുരുതര പരാമര്‍ശത്തിന്റെയും ഹൈകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം സജി ചെറിയാന്‍ രാജിവെക്കണം. അല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
