ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ;സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങളുമായി വി ഡി സതീശന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ ഉയരുന്ന ആരോപണങ്ങളിലും വിവാദങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതികൂട്ടില്‍ സര്‍ക്കാരാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നുണ്ട്. തന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍;

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്?

നഗ്‌നമായ നിയമലംഘനം നടക്കുന്നു. എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല?

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ വെട്ടി മാറ്റിയത് ആരെ രക്ഷിക്കാന്‍?

എന്തിനാണ് ആരോപണ വിധേയരെ ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് നടത്തുന്നത്?

എന്തിനാണ് പിണറായി സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാരായി മാറുന്നത്?

Leave a Reply

Your email address will not be published. Required fields are marked *