പി. സരിന് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാലക്കാട് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് കൂടിയാലോചനക്ക് ശേഷമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയാണെന്നും വിഡി സതീശന് ചൂണ്ടിക്കാട്ടി.
രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുമിടുക്കനാണ്. ഷാഫി പറമ്പിലിന്റെ ചോയ്സ് എന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അധിക നേട്ടമാണ്. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നതാണ്. ഇതുസംബന്ധിച്ച് വാര്‍ത്തസമ്മേളനം നടത്തിയത് ശരിയാണോ എന്ന് സരിന് സ്വയം പരിശോധിക്കണം. സരിനെതിരായ അച്ചടക്കലംഘനത്തെകുറിച്ച് കെ.പി.സി.സി പ്രസിഡന്റ് പരിശോധിച്ച് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

