ഡല്‍ഹി : ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിക്കും. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ ജോലി രാജിവെച്ചിരുന്നു.
ഇന്ത്യന്‍ റെയില്‍വെയില്‍ സേവനമനുഷ്ടിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ധന്യനിമിഷങ്ങളൊണെന്നാണ് വിനേഷ് എക്‌സില്‍ കുറിച്ചത്. ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ റെയില്‍വേ ജോലി രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്ര സേവനത്തില്‍ റെയില്‍വേ എനിക്ക് നല്‍കിയ ഈ അവസരത്തിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും വിനേഷ് എക്‌സില്‍ കുറിച്ചു.
സെപ്റ്റംബര്‍ 4 ന് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവിടെ ഖാര്‍ഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.
