ഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ജെ.പി.സി (സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി) അംഗീകരിച്ചു. ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച സമിതിയാണ് ജെ.പി.സി. ബി.ജെ.പി നേതാവായ ജഗദാംബിക പാല്‍ ആയിരുന്നു സമിതിയുടെ അധ്യക്ഷന്‍.
എന്‍ഡിഎ കൊണ്ടുവന്ന 14 ഭേദഗതികള്‍ അംഗീകരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നൂറുകണക്കിന് ഭേദഗതികള്‍ കൊണ്ടുവന്നു. അവയെല്ലാം വോട്ടിങ്ങിലൂടെ പരാജയപ്പെട്ടു’, ജഗദാംബിക പാല്‍ പറഞ്ഞു
എന്‍.ഡി.എ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച എല്ലാ ഭേദഗതികളും പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ചതിനാല്‍ വഖഫ് ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ കേന്ദ്രത്തിന് സാധിക്കും. എന്നാല്‍, പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച എല്ലാ മാറ്റങ്ങളും ജെ.പി.സി തള്ളിക്കളഞ്ഞതായാണ് വിവരം. സമിതി അംഗീകരിച്ച ഭേദഗതികള്‍ വഖഫ് നിയമം മികച്ചതും ഫലപ്രദവുമാക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാല്‍ പറഞ്ഞു.
ജെ.പി.സി യോഗത്തിനിടെ പ്രതിപക്ഷ എം.പിമാര്‍ യോഗത്തിന്റെ നടപടികളെ തള്ളിപ്പറയുകയും ഭേദഗതി ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണെന്നും ആരോപിച്ചു.