തിരുവനന്തപുരം: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇതു വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് അംഗീകാരം നല്‍കിയത്.
രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. മൂന്നരയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും.

