കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. പരാതിക്കാര്‍ നേരിടുന്ന അധിക്ഷേപങ്ങള്‍ നോഡല്‍ ഓഫീസറെ അറിയിക്കാം. മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയുണ്ടെന്ന് ഡബ്യുസിസി അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെയുള്ള കേസിന്റെ ഗതിയെ കുറിച്ച് മൊഴി നല്‍കിയിരുന്നു.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി അറിയിച്ചു. മൊഴി നല്‍കിയതിനെ തുടര്‍ന്ന് പലര്‍ക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നാണ് ഹൈക്കോടതിയില്‍ ഡബ്ല്യൂസിസി അറിയിച്ചത്. ഇതെ തുടര്‍ന്ന് എസ്ഐടി നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

