ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

ആലപ്പുഴ; നാലുമാസംമുന്‍പ് വിവാഹിതയായ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നീഷ്യനായ ആസിയ കഴിഞ്ഞദിവസമാണ് ഭര്‍ത്തൃവീട്ടിലെത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ വൈകിട്ട് ഭര്‍ത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.ഉടന്‍തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കായംകുളത്താണ് ആസിയയുടെ വീട്. ഭര്‍ത്താവ് മുനീര്‍ ബാങ്ക് ജീവനക്കാരനാണ്. അസ്വാഭാവികമരണത്തിനു കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *