മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കാണ് ക്രൈംബ്രാഞ്ച് ക്ലീന്‍ചിറ്റ് നല്‍കിയത്.

ഗണ്‍മാന്‍ അനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സുരക്ഷ ഉദ്യോഗസ്ഥന്‍ സന്ദീപ് രണ്ടാം പ്രതിയാണ്. പ്രവര്‍ത്തകരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. മാധ്യമങ്ങളോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ലഭിച്ചില്ലെന്നുമാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ലഭിച്ച ദൃശ്യങ്ങളില്‍ മര്‍ദിക്കുന്ന ഭാഗമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇമെയില്‍ മുഖേന നല്‍കിയിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *