പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം അധ്യക്ഷനായിരുന്നു സദ്ദാം ഹുസൈന്‍.

പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കില്‍ കൂട്ടമായി രാജിവെക്കും എന്ന് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ നേതാക്കളെ അറിയിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പ്രവര്‍ത്തകരുമായി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് നടന്ന യോഗത്തിലാണ് സദ്ദാമിനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്.

ഷാഫി പറമ്പിലിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് സദ്ദാം.ഇതിന് പിന്നാലെ 2023 ജൂണ്‍ 28നായിരുന്നു സദ്ദാം ഹുസൈനെ കോണ്‍ഗ്രസ് പുറത്താക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *