തൃശൂര്‍: കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു. തൃശൂര്‍ ജില്ലാ ജയിലില്‍ എത്തിച്ച യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹിന്‍ ഷായുടെ മുടിയാണ് ജയിലില്‍ വെച്ച് മുറിച്ചത്. ജയില്‍ ചട്ടപ്രകാരമാണ് മുടിമുറിച്ചതെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.
മുടി മുറിച്ചതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം കാണിച്ച മണവാളനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഏപ്രില്‍ 19ന് വിദ്യാര്‍ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു മണവാളനെ പൊലീസ് അറസ്റ്റ് ചെയ്തത്. 10 മാസമായി ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ഷായെ കുടകില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
