ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷന്‍

കൊച്ചി:ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷന്‍. ‘ദിശ’ എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സ്ത്രീത്വത്തെ നിരന്തരമായി വാര്‍ത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്.

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ നടി ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കൊണ്ട് രാഹുല്‍ ഈശ്വര്‍ നിരവധി തവണ രംഗത്ത് വന്നിരുന്നു. അതിജീവിതകളെ ചാനല്‍ ചര്‍ച്ചയില്‍ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷന്‍ അദ്ധ്യക്ഷന്‍ ഷാജര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *